കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗ
ഭീമനടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും വ്യാപാര ഭവനിൽ വച്ച് നടന്നു.
ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട് അധ്യക്ഷം വഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ ,വൈസ് പ്രസിഡണ്ട് പി.സി ഇസ്മയിൽ. വാർഡ് മെമ്പർമാരായ ടിവി രാജീവൻ, സി വി അഖില ,ബ്ലോക്ക് പഞ്ചായത്തംഗം എ വി രാജേഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ സെക്രട്ടറി പി മുരളീധരൻ, ചിറ്റാരിക്കാൽ മേഖലാ പ്രസിഡണ്ട് കെ കേശവൻ നമ്പീശൻ, സംസ്ഥാന സമിതി അംഗം ജിമ്മി ഇടപ്പാടി, മേഖലാ സെക്രട്ടറി വിജയൻ പരപ്പ , വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷേർളി സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ലൗലി വർഗീസ് പ്രസംഗിച്ചു . യൂണിറ്റ് ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ എം ഡി വർഗീസ് നന്ദിയും പറഞ്ഞു .

No comments