ഇന്ധന വില വർധനവിന് എതിരെ യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചു.
മാലോം :അനുദിനം വര്ധിക്കുന്ന പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച് ബാളാൽ മണ്ഡലം യൂത്ത് കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച് നടന്നു. പന്തം കൊളുത്തി പ്രകടനത്തിന് വാർഡ് പ്രസിഡന്റ് സോമേഷ് നേതൃത്വം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോമോൻ, പ്രിൻസ് കാഞ്ഞമല, അമൽ പാരതാൽ, വിനീത് സി കെ, സുബിത് ചെമ്പകശേരി എന്നിവർ സംസാരിച്ചു.

No comments