Breaking News

കോടോംബേളൂർ കുടുംബശ്രീ സിഡിഎസ് യുവകേരളം പരിശീലനത്തിലൂടെ ജോലി ലഭിച്ച യുവാവിന് അനുമോദനം

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ യുവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകി ജോലിയിൽ പ്രവേശിച്ച കോടോത്തെ വിഷ്ണുവിന് അനുമോദനം നൽകി. കോടോംബേളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ. പി ഉപഹാരം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ പഞ്ചായത്ത്‌ മെമ്പർമാരായ ബിന്ദു, നിഷ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക്കോർഡിനേറ്റർ അഖിൽ പദ്ധതി വിശദീകരിച്ചു. യുവ കേരളം പദ്ധതിയിൽ 18 നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ജോലി ലഭിക്കുന്നതിന് ആവശ്യമായ കോഴ്സുകൾ സൗജന്യമായും സ്റ്റൈഫെൻ്റോട് കൂടിയും നടപ്പിലാക്കി വരുന്നുണ്ട്.

No comments