Breaking News

പരപ്പ ബ്ലോക്കിൽ അനുവദിച്ച ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് ഈ മാസം തന്നെ പ്രവർത്തന ക്ഷമമാക്കുമെന്ന് അധികൃതർ മലയോരത്തിനിത് അഭിമാനനേട്ടം

പരപ്പ: പരപ്പയിൽ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. അടിസ്ഥാന ജനവിഭാഗം തിങ്ങിപാർക്കുന്ന ജില്ലയുടെ മലയോര മേഖല കേന്ദ്രീകരിച്ച് ഒരു ട്രൈബൽ ഓഫീസ് അനുവദിക്കണമെന്ന സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ ദീർഘകാലത്തെ ആവശ്യമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. മലയോര മേഖലയിൽ നിന്നുൾപ്പടെയുള്ളവർ ട്രൈബൽ ഓഫീസുമായി ബന്ധപ്പെടാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കാസർഗോഡേക്ക് എത്തണമായിരുന്നു. പരപ്പയിൽ ഓഫീസ് അനുവദിച്ചതോടെ മലയോര ജനതയ്ക്ക്  വലിയൊരു ആശ്വാസമാണ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷണൻ മാസ്റ്ററുടെ ഇടപ്പെടലുകളും പരപ്പ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് എം.ലക്ഷ്മി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനവും ട്രൈബൽ ഓഫീസ് യാഥാർത്ഥ്യമാകാൻ സഹായകരമായി. ജില്ലയിലെ ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ട്രൈബൽ ഓഫീസ് അനുവദിച്ചത്  മലയോര നിവാസികൾക്ക് ഏറെ പ്രയോജനകരമാകുമെന്നും  ഈ മാസം 28നുള്ളിൽ ഓഫീസ് പ്രവർത്തനക്ഷമമാകുമെന്നും  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി പറഞ്ഞു.

No comments