എലിപ്പനിയെ പ്രതിരോധിക്കാൻ പദ്ധതികളുമായി കാസറഗോഡ് ജില്ലാ ഹോമിയോപ്പതി വകുപ്പ്
കാസറഗോഡ് ജില്ലയിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും എലിപ്പനി ക്രമാതീതമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എലിപ്പനി നിസ്സാരമായി കാണരുത് എന്നും ജനങ്ങൾ ഇതിനെതിരെ ജാഗ്രത കൈവിടരുത് എന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ ഹോമിയോപ്പതി വകുപ്പ് അറിയിച്ചു.
സാധാരണ എലികൾക്ക് പുറമേ കന്ന്കാലികൾ, ആടുകൾ പട്ടികൾ എന്നിവയും എലിപ്പനിയുടെ സ്വാഭാവിക രോഗാണു വാഹകരാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്ന ഇവയുടെ വൃക്കകളിൽ പെരുകുന്ന രോഗാണുക്കൾ മൂത്രത്തിലൂടെ മണ്ണിലെത്തി, മണ്ണിലും, വെള്ളത്തിലും വ്യാപിക്കുന്നു. മൂന്നാഴ്ചയോളം മണ്ണിലും, വെള്ളത്തിലും ജീവിക്കുന്നു. നമ്മുടെ തൊലിപുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവുകൾ വ്രണങ്ങൾ എന്നിവയിലൂടെ രോഗാണു എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കുന്നു
ലക്ഷണങ്ങൾ
വിറയലോട് കൂടിയ പനി, തലവേദന, മഞ്ഞപ്പിത്തം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ മുതൽ ഗുരുതരമായ രക്തവാർച്ച, തലച്ചോറിലെ പഴുപ്പ് വൃക്കകളിലേയും കരളിന്റെയും പ്രവർത്തനങ്ങൾ നിലക്കുന്നത് പോലെയുള്ള മാരക അവസ്ഥയിലേക്ക് വരെ രോഗം മൂർച്ഛിക്കാം.
മുൻകരുതലുകൾ
കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും കൈയ്യുറ, കാലുറ എന്നിവ ധരിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യേണ്ടതാണ് ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചിക്ത്സയ്ക്ക് മുതിരാതെ അടുത്തുള്ള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ, ആശുപത്രിയിലേോ ബന്ധപ്പെട്ട് ഡോക്ടറുടെ അടിയന്തിര സേവനം ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.

No comments