കാർഷിക മേഖല, ഭവന നിർമ്മാണം, കലാകായിക മേഖലക്ക് ഊന്നൽ നൽകി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
അട്ടേങ്ങാനം: കാർഷിക മേഖല, ഭവന നിർമ്മാണം, കലാകായിക മേഖലക്ക് ഊന്നൽ നൽകി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ മിച്ച ബഡ്ജറ്റ് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അവതരിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷത വഹിച്ചു. യോഗത്തിന് പഞ്ചായത്ത് സെക്രട്ടറി ജി സനിൽകുമാർ സ്വാഗതവും അക്കൗണ്ടന്റ് മുഹമ്മദ് ഇക്ബാൽ നന്ദിയും പറഞ്ഞു.

No comments