റാണിപുരം പന്തിക്കാലിൽ കാട്ടുതീ പ്രതിരോധ ബോധവൽക്കരണ സെമിനാർ നടത്തി
റാണിപുരം: കേരള വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ പന്തിക്കാൽ ഉതിരക്കുളത്ത് കാട്ടുതീ പ്രതിരോധ ബോധവല്ക്കരണ സെമിനാർ നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ്, പഞ്ചായത്ത് അംഗം പി.കെ. സൗമ്യ മോൾ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, എം.കെ.സുരേഷ്, ആർ.കെ.രാഹുൽ, എം.ബാലു എന്നിവർ സംസാരിച്ചു.

No comments