വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. മലയോരത്തിൻ്റെ ആതുരശുശ്രൂഷ രംഗത്ത് ഇത് വലിയ നേട്ടമായി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ പുതിയ കെട്ടിട സൗകര്യങ്ങളും ഉയരും. കൂടാതെ രണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെക്കൂടി നിയമിക്കും. നിലവിൽ 4 സ്റ്റാഫ്നഴ്സ് ഉള്ളത് 10 ആയി ഉയർത്തും.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

No comments