Breaking News

ഒടയഞ്ചാൽ ഇടത്തോട് റോഡിലെ അപകടകരമായ വൈദ്യുതി തൂണുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി സമിതി ഒടയഞ്ചാൽ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു


ഒടയഞ്ചാൽ: പ്രവർത്തി നടക്കുന്ന ഒടയഞ്ചാൽ ഇടത്തോട് റോഡിൽ അപകടകരമായ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി സമിതി ഒടയംചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.വി.വി.എസ്.പനത്തടി ഏരിയാ സെക്രട്ടറി ബേബി മാഷ് ഉദ്ഘാടനം ചെയ്തു. വിനോദ് സോമി, എം.കെ.ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു. വിനോദ് ടി.കെ സ്വാഗതവും നന്ദകുമാർ അയറോട്ട് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: ടി.മനോജ് (സെക്രട്ടറി) സന്തോഷ് ഒടയംചാൽ (പ്രസിഡൻ്റ്)

No comments