Breaking News

കൊന്നക്കാട് മാവേലി സ്റ്റോറിലെ അഴിമതിക്കെതിരെ ഗോത്ര ജനത വെള്ളരിക്കുണ്ട് സപ്ലൈകോയിലേക്ക് മാർച്ചും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട്: കൊന്നക്കാട് മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുക, ആദിവാസികളെ ജാതീയവും വംശീയവുമായി അധിഷേപിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുക, കൊന്നക്കാട് മാവേലി സ്റ്റോറിലെ ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗോത്ര ജനത മാർച്ചും ധർണ്ണയും നടത്തിയത്.
വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ പോലീസ് തടഞ്ഞു.
സാമൂഹ്യ പ്രവർത്തകൻ രാജു നൂറ്റാർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കെ.വി ബിന്ദു അധ്യക്ഷത വഹിച്ചു. ദളിത്-ആദിവാസി പ്രവർത്തകൻ പി.കെ രാമൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകരായ സനീഷ് പയ്യന്നൂർ, കൃഷ്ണൻ പരപ്പച്ചാൽ, രണദിവൻ തായന്നൂർ എന്നിവർ സംസാരിച്ചു. കെ.വി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
നീതി ലഭിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരക്കാർ പറഞ്ഞു.

No comments