Breaking News

വയമ്പ് പി.കൃഷ്ണപിള്ള ഗ്രന്ഥാലയം&വായനശാല നേതൃത്വത്തിലുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് തുടക്കമായി


ഇരിയ : വയമ്പ് പി.കൃഷ്ണപിള്ള ഗ്രന്ഥാലയം&വായനശാല നേതൃത്വത്തിലുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് തുടക്കമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തംഗം കെ.എം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ  PSC ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഉൾപ്പെടുത്തി ക്ലാസ്സുകൾ എടുക്കുന്നു. വായനശാല വൈസ് പ്രസിഡൻ്റും സംസ്ഥാന കേരളോത്സവത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വി.എം.സതീശൻ, എച്ച്.കുഞ്ഞികണ്ണൻ എന്നിവർ ക്ലാസ്സിന് നേതൃത്വം കൊടുത്തു. വയമ്പ് ബ്രാഞ്ച് സെക്രട്ടറി അച്ചുതൻ, യംങ്ങ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി രാജേഷ്.വി, DYFI ഏഴാംമൈൽ മേഖലാ ട്രഷറർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും വായനശാല പ്രസിഡൻ്റ് രതീഷ്.വി.വി.അധ്യക്ഷതയും ജോയിൻ്റ് സെക്രട്ടറി മഹേഷ്.വി നന്ദിയും പറഞ്ഞു.

No comments