അട്ടേങ്ങാനം ഇ.എം.എസ് ക്ലബ് ജേഴ്സി ലോഗോ പ്രകാശനം നടന്നു
അട്ടേങ്ങാനം ഇ.എം.എസ് ക്ലബ് ജേഴ്സി ലോഗോ പ്രകാശനം നടന്നു. കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അജയകുമാർ അധ്യക്ഷനായി. നാഗേഷ് അട്ടേങ്ങാനം, റനീഷ് കണ്ണാടിപ്പാറ, ശ്രീകുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി റിബിൻതമ്പാൻ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു.
ചെന്തളം സ്വദേശിയും സൈനികനുമായ വിഷ്ണുവാണ് ക്ലബ്ബിന് വേണ്ടി ജഴ്സി സ്പോൺസർ ചെയ്തത്.

No comments