ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് ; ആഗ്രയുടെ മണ്ണിൽ കരുത്ത് തെളിച്ച് മൂന്ന് സ്വർണ്ണവുമായി കേരളം
കാഞ്ഞങ്ങാട് :ഉത്തർപ്രദേശ് ആഗ്രയിൽ നടന്ന 33 - മത് സിനിയർ പുരുഷ-വനിത - മിക്സഡ് വിഭാഗങ്ങളിൽ മൂന്ന് സ്വർണ്ണം നേടി കരുത്ത് തെളിച്ചത് കേരളം . 640 കിലോ പുരുഷ വിഭാഗത്തിലും 500 കിലോ വനിത വിഭാഗത്തിലും
580 കിലോ മിക്സഡ് വിഭാഗത്തിലുമാണ് കേരളം സ്വർണ്ണം നേടിയത്.
640 ൽ ഹരിയാന ,പഞ്ചാബ് രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി .
580ൽ പഞ്ചാബ് , ചണ്ഡിഗഡ് രണ്ടുംമൂന്നാം സ്ഥാനങ്ങൾ നേടി .
500 ൽ ഹരിയാന ,ജമ്മു കാശ്മീർ രണ്ടുംമൂന്നാം സ്ഥാനങ്ങൾ നേടി .
640 കിലോ പുരുഷ വിഭാഗത്തിൽ വിഗ്നോഷ് പാലക്കാട് (ക്യപ്റ്റൻ ) ,കെ .ഹാരിസ് ഉദുമ ,വി എം മിഥുൻ ബളാംതോട് ,ശിവപ്രസാദ് ഒറ്റമാവുങ്കാൽ , സമോജ് ആലക്കോട് , അഖിലോഷ് മാട്ടെ ,(അഞ്ചുപേരും കാസർകോട് ) ,എ വി. ആകാശ് (കോട്ടയം ) ,എബിൻ തോമസ് (പാലക്കാട് ),മെൽബിൻ ബിനോയ് (ഇടുക്കി ),കെ. അഹമ്മദ് ഷെബാദ് (മലപ്പുറം).
വനിത 500 കിലോ വിഭാഗത്തിൽ
അനുസേവ്യർ ഇടുക്കി (ക്യപ്റ്റൻ ) ,പി. മാളവിക മയിലാട്ടി, കെ.ശ്രീകല തണ്ണോട്ട് ,അക്ഷയ ചന്ദ്രൻ അമ്പലത്തറ ,(മൂവരും കാസർകോട് ) ,എം നമിതദാസ് , സ്നേഹ പി.എസ് ,സി പി ആര്യ ലക്ഷ്മി ,കെ.ജിഷ്ണ (പാലക്കാട് ) ,ആലീന ജോസ് (ഇടുക്കി), ഗ്രീസ്ന ജോസ് (ഏറണാകുളം).
580 കിലോ മിക്സഡ് വിഭാഗത്തിൽ കാർത്തിക ഗോപകുമാർ ഏറണാകുളം (ക്യപ്റ്റൻ) ,അമൃത പി.കെ. (കോഴിക്കോട്) ,സ്നേഹ .എസ് ,സി. രോഷ്മ ,പ്രിതി കൃഷ്ണ ,അതുൽ ദാസ് (നാലും പേരും പാലക്കാട് ),പി വിജേഷ് നെക്രജംപാറ (രണ്ടു പേരും കാസർകോട്),ബിപ്സൻ ബെന്നി ( ഏറണാകുളം ), പി .ജിജുലാൽ (മലപ്പുറം) .
എന്നിവരാണ് മൊഡൽ നേടിയ ടീം അംഗങ്ങൾ .ബാബു കോട്ടപ്പാറ , രതീഷ് വെളളച്ചാൽ എന്നിവരാണ് ടീമിൻ്റെ പരിശീലകർ.പ്രവീൺ മാത്യു കരിവേടകം , സിബി ജോസ് ,ആതിര സി. തോയമ്മൽ എന്നിവരാണ് ടീം മനേജർമാർ .

No comments