Breaking News

കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് സ്പെഷ്യൽ കൺവൻഷൻ സമാപിച്ചു


പരപ്പ: കർഷകത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിത സുരക്ഷ ഉറപ്പ് വരുത്തുന്ന സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ തുടർ ഭരണം ഉറപ്പാക്കാൻ മുഴുവൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യൂണിയൻ പരപ്പ വില്ലേജ് സ്പെഷ്യൽ കൺവെൻഷൻ ആഹ്വാനം ചെയ്തു.

കേന്ദ്ര ഗവണ്മെൻ്റ് തുടരുന്ന ജന വിരുദ്ധനയങ്ങളുടെ ഭാഗമായി  അടിക്കടി ഉയരുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ  വില വർദ്ധന പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഏരിയാ കമ്മറ്റിയംഗം എ.ആർ.രാജു ഉദ്ഘാടനം ചെയ്തു. എ.കെ.മോഹനൻ, സവിതസുരേശൻ എന്നിവർ പ്രസംഗിച്ചു.വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി വി.ബാലകൃഷ്ണൻ (പ്രസിഡൻ്റ്) വിനോദ് പന്നിത്തടം (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

No comments