പരപ്പയിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു മഹിളാ അസോസിയേഷൻ എളേരി ഏരിയാ സെക്രട്ടറി ടികെ ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു
പരപ്പ : മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പരപ്പയിൽ FSETO വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ എളേരി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. വി കെ റീന അധ്യക്ഷത വഹിച്ചു. എ ആർ വിജയകുമാർ , പി ബാബുരാജ് , വിനോദ് കുമാർ കെ , സുരേഷ് കുമാർ കെ വി ,ഡി എൽ സുമ , രാജമല്ലി , സാവിത്രി കെ ജി എന്നിവർ സംസാരിച്ചു. കെ എം ബിജിമോൾ സ്വാഗതവും അനിത പി നന്ദിയും രേഖപ്പെടുത്തി

No comments