പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍
സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഉപ്പള ടൗണിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സിപിഐഎമ്മില്‍ നിലവില്‍ പ്രതിസന്ധിയായി തുടരുന്നത്. യേശുദാസ് പറപ്പള്ളിയുടെ പേര് മൂന്നുതവണയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. ഈ മൂന്നുതവണയും സംസ്ഥാന കമ്മിറ്റി പേര് തള്ളി. ഷാജി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം.

No comments