കാഞ്ഞങ്ങാട് പാൻടെക് കമ്മ്യൂണിറ്റി ഇവന്റും വനിതാ ദിനാചരണവും സംഘടിപ്പിച്ചു
പുതിയകോട്ട : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ്. എസ്. ഡബ്ല്യൂ സുരക്ഷ പ്രോജക്റ്റ്, കമ്മ്യൂണിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഇവന്റും വനിതാ ദിനചാരണവും സംഘടിപ്പിച്ചു. യോഗത്തിൽ പ്രോജക്റ്റ് മാനേജർ സാമൂവൽ വിൻസെന്റ് സ്വാഗതം പറഞ്ഞു.പ്രൊജക്റ്റ് ഡയറക്ടർ കൂക്കാനം റഹ്മാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എണ്ണപാറ FHC അസിസ്റ്റന്റ് സർജൻ ഡോക്ടർ ഫാത്തിമ സി പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷ പ്രോജെക്ടിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച സുഹ്‌റ ഇബ്രഹാമിനെ യോഗത്തിൽ ആദരിക്കുകയുണ്ടായി. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി.

No comments