ചില മൊബൈൽ ഫോണുകളിൽ വാട്സാപ്പ് ഇനി പ്രവർത്തിക്കില്ല; നിങ്ങളുടെ ഫോൺ ഈ പട്ടികയിലുണ്ടോ?
ആപ്പിൾ ഐഫോൺ ഉപഭോക്താക്കൾ ഈ വാർത്ത ശ്രദ്ധയോടെ വായിക്കണം. ഐഒഎസ് 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്സാപ്പ് ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2.21.50 വാട്സാപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വാട്സാപ്പിന്റെ ഓരോ ചലനങ്ങളെയും പിന്തുടരുന്ന WABetaInfo എന്ന വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്സാപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു ചുരുക്കം. അങ്ങനെ വന്നാല്‍ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയില്ല.
വാട്സാപ്പ് ടെസ്റ്റ് ഫ്ളൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു. ഇതിനര്‍ത്ഥം, വരാനിരിക്കുന്ന വാട്സാപ്പിന്റെ അപ്‌ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാനാകില്ലെന്നാണ്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.
ബിജിആർ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വാട്സാപ് തങ്ങളുടെ FAQ പേജിൽ സപ്പോർട്ട് ചെയ്യുന്ന ഓപ്പറേറ്റിംഗ് വേർഷനുകളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ഐഒഎസ്9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐഫോണുകൾ പുതിയ വേർഷനിലേക്ക് മാറ്റണം. വാട്സാപ്പ് ലഭ്യമല്ലാത്ത ഫോണുകളുടെ പട്ടികയിൽ നിങ്ങളുടെ ഫോണും ഇടംപിടിക്കുന്നുവെന്ന് കണ്ടാൽ ചാറ്റുകൾ ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കാൻ വൈകരുത്.
വാട്സാപ്പിൽ അയക്കുന്ന ഇമേജുകൾ ഒരു നിശ്ചിത സമയത്തിനകം അപ്രത്യക്ഷമാകുന്ന ഫീച്ചർ കൊണ്ടുവരാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് WABetaInfo പറയുന്നു. ഇൻസ്റ്റാഗ്രാം ഡയറക്ട് സ്റ്റോറീസ് സംവിധാനത്തിന് സമാനമാണ് ഇതും. അവിടെ ചിത്രവും വീഡിയോയും ഒരു നിശ്ചിത സമയം വരെ മാത്രമേ കാണാനാകൂ. സ്വകാര്യ ചാറ്റുകൾക്കും ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ സേവനം ലഭ്യമാകും. ഇതിനൊപ്പം ഓഡിയോ വീഡിയോ കാളുകൾ ഡെസ്ക്ടോപ്പ് സ്ക്രീനിൽ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറും തയാറാവുകയാണ്.
ആര്‍ക്കൈവുചെയ്ത ചാറ്റുകളുടെ മെച്ചപ്പെട്ട പതിപ്പാണ് വാട്സാപ്പില്‍ പുതിയതായി വരാന്‍ പോകുന്ന മറ്റൊന്ന്. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഉടന്‍ തന്നെ റിലീസ് ചെയ്യും. ആര്‍ക്കൈവുചെയ്ത ചാറ്റ് സെല്ലിനായി വാട്ട്‌സ്ആപ്പ് യൂസര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തലുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്, ഇത് നിങ്ങളുടെ ആര്‍ക്കൈവില്‍ ചാറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൃശ്യമാകൂ. എന്നാല്‍ എല്ലാ ആര്‍ക്കൈവുചെയ്ത ചാറ്റുകളും ഓട്ടോമാറ്റിക്കായി ശേഖരിക്കപ്പെടില്ല. ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും സൈലന്റാകുന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയില്ല. ഈ ഫീച്ചര്‍ ഓപ്ഷണലായിരിക്കുമെന്നാണ് സൂചന. എല്ലാ ചാറ്റുകളുടെയും അവസാനം ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ നിങ്ങള്‍ കണ്ടെത്താം. വാട്ട്‌സ്ആപ്പ് തുറന്ന് ചാറ്റുകളുടെ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഇതു കാണാം.

No comments