Breaking News

'ഒരു രൂപ' നാണയം കൊണ്ട് ഒന്നരലക്ഷം രൂപ വരെ നേടാം; ചെയ്യേണ്ടത് ഇത്രമാത്രം


പഴയ വസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ച് വക്കുക എന്നത് ചിലരുടെ വിനോദമാണ്. ഇങ്ങനെ സൂക്ഷിച്ച് വെച്ച പുരാതന വസ്തുക്കൾ പലതും ഓൺലൈനിൽ വിൽപ്പനക്ക് വെച്ച് കോടികൾ നേടിയവരുടെ പല വാർത്തകളും നാം കേട്ടിട്ടുണ്ട്.  ഇന്ന് അധികമൊന്നും കാണാത്ത പഴയ കാല വസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ വലിയ മൂല്യമാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വൻ തുകയാക്കാണ് ഇവ വിറ്റുപോകുന്നത്.

സമാനമായി പഴയ നാണയങ്ങളുടെ വിൽപ്പനക്ക് വേദിയൊരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഇ കൊമേഴ്സ് വെബ്സൈറ്റായ ക്യുക്കർ. സ്വാതന്ത്രത്തിന് മുമ്പുള്ള പ്രത്യേക തരം നാണയങ്ങൾ കൈവശമുണ്ടെങ്കിൽ ഒരു ലക്ഷത്തിലധികം രൂപയാണ് നിങ്ങളെ തേടിയെത്തുക. പല നാണയങ്ങളുടെയും ഉത്പാദനം ഇന്ത്യ അവസാനിപ്പിക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ നാണയങ്ങൾക്ക് വലിയ രീതിയിൽ വില ഉയരാൻ കാരണവും ഇതു തന്നെയാണ്.

No comments