Breaking News

കിനാനൂർ കരിന്തളം പത്താംവാർഡ് ജാഗ്രതാ സമിതി യോഗം വെള്ളരിക്കുണ്ടിൽ ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിർണ്ണായക തീരുമാനങ്ങൾ


വെള്ളരിക്കുണ്ട്: കോവിഡ്19 പത്താം വാർഡ് ജാഗ്രത സമിതി യോഗം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ വെച്ച് വാർഡ് മെമ്പർ സിൽവി ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്നു. കോവിഡിനിരയായി പത്താം വാർഡിൽ നിന്നും മരണപ്പെട്ട ഹരിപ്രസാദിൻ്റെയും, അതുപ്പോലെ തന്നെ നിരീക്ഷണത്തിൽ കഴിയവെ ആകസ്മികമായി മരണപ്പെട്ട വെട്ടന്തടം സാബുവിൻ്റെ നിര്യാണത്തിലും വാർഡ് ജാഗ്രത സമിതി അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ പങ്കെടുത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ, ബാബു, നോഡൽ ഓഫീസർമാർ, പി.എം.ശ്രീധരൻ, ദീപ പ്ലാക്കൽ, ആശ വർക്കർ സരോജിനി, കുടുംബശ്രീ ചെയർപേഴ്സൺ സെലിൻ ജോസഫ്, വിവിധ ക്ലസ്റ്റർ കൺവീനർമാർ, കോവിഡ് വളണ്ടിയേഴ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

താഴെ പറയുന്ന തീരുമാനങ്ങൾ ചർച്ചയക്ക് ശേഷം എടുത്തു


വാർഡിൽ ഏത് സമയത്തും കോവിഡ് +ve കേസുകൾ റിപ്പോർട്ട് ചെയ്താൽ പഞ്ചായത്ത കോവിഡ് സെൻ്റെറിൽ എത്തിക്കാൻ 2 വാഹനം ഏർപ്പാട് ചെയ്യാൻ (ജീപ്പ്) ഉൾപ്പടെ തീരുമാനിച്ചു.


ഇനി മുതൽ +ve കേസ് റിപ്പോർട്ട് ചെയ്താൽ വളണ്ടിയർമാരുടെ സഹായത്താൽ കോവിഡ് സെൻ്ററിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു


പത്താം വാർഡിൽ സാമൂഹ്യ വ്യാപനം ഉണ്ടായാൽ ഒരു ക്വാറൻ്റെൻ സെൻ്റർ കണ്ടെത്താൻ ജാഗ്രത സമിതിയെ ചുമതല പ്പെടുത്തി

No comments