Breaking News

കോവിഡ് കാലത്തെ പകല്‍കൊള്ള അവസാനിപ്പിച്ച് സര്‍ക്കാര്‍; മെഡിക്കല്‍ ഉപകരണങ്ങള്‍ക്കെല്ലാം പരമാവധി വില നിശ്ചയിച്ചു



 


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുമ്പോഴും അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടി. അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചു. കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്ന പരമാവധി തുക നിശ്ചയിച്ചാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതുപ്രകാരം പി.പി.ഇ കിറ്റ്, മാസ്‌ക് തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചു.


പി.പി.ഇ കിറ്റിന് പരമാവധി ഈടാക്കാവുന്ന വില 273 രൂപയാണ്. എന്‍95 മാസ്‌കിന് പരമാവധി 22 രൂപ, ട്രിപ്പിള്‍ ലയര്‍ മാസ്‌ക് 3.90 രൂപ, ഫെയ്‌സ് ഷീല്‍ഡ് 21 രൂപ, ഡിസ്‌പോസിബിള്‍ ആപ്രണ്‍ 12 രൂപ, സര്‍ജിക്കല്‍ ഗൗണ്‍ 65 രൂപ, പരിശോധനാ ഗ്ലൗസ് 5.75 രൂപ, ഹാന്‍ഡ് സൈനിറ്റൈസര്‍ 195 രൂപ (500 മില്ലി), 98 രൂപ (200 മില്ലി), 55 രൂപ (100 മില്ലി), സ്റ്റിറൈഡ് ഗ്ലൗസ് 15 രൂപ, എന്‍.ആര്‍.ബി മാസ്‌ക് 80 രൂപ, ഓക്‌സിജന്‍ മാസ്‌ക് 54 രൂപ, ഫിന്‍ഗര്‍പ്രിന്റ് പള്‍സ് ഓക്‌സിമീറ്റര്‍ 1500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

No comments