Breaking News

കിനാനൂർ കരിന്തളം പത്താം വാർഡിലെ കണ്ടെയ്ൻമെൻ്റ് സോൺ അൺബ്ലോക്ക് ചെയ്തു കുട്ടിക്കുന്ന്-കക്കയം ക്ഷേത്രം-മാവുള്ളാൽ-അട്ടക്കാട് റോഡുകളാണ് തുറന്നത്


വെള്ളരിക്കുണ്ട്: നിയന്ത്രണ സമയപരിധി അവസാനിച്ചതിനാൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നിർദ്ദേശമനുസരിച്ചാണ് ബ്ലോക്ക് ചെയ്ത ക്ലസ്റ്ററുകളിൽപെട്ട പ്രദേശങ്ങൾ തുറന്ന് കൊടുത്തത്.

വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രം - മാവുള്ളാൽ - അട്ടക്കാട് റോഡ്, കുട്ടിക്കുന്ന് റോഡ്, മാവുള്ളാൽ ചെക്ക്ഡാം റോഡ്‌, പന്നിത്തടം- കൂരാംകുണ്ട് റോഡ് എന്നീ റോഡുകളാണ് ഇന്ന് രാവിലെ തുറന്നത്.

വെള്ളരിക്കുണ്ട് സബ്ബ് ഇൻസ്പെക്ടർ റെജി കുമാറിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ സിൽവി ജോസഫ്, കെ.വി.സുകുമാരൻ, സരോജിനി.എം, ദീപ പ്ലാക്കൽ, തോമസ് കൈക്കാട്ട്, നോഡൽ ഓഫീസർ പി.എം ശ്രീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അൺബ്ലോക്ക് ചെയ്തത്

No comments