Breaking News

ഓട്ടോ ടാക്സി ഫെഡറേഷൻ (ClTU) നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു





വെള്ളരിക്കുണ്ട്: ഓട്ടോ ടാക്സി ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ഇന്ധന വില വർധന പിൻവലിക്കുക, 15 വർഷം പഴക്കമുള്ള ഓട്ടോകൾക്ക് പെർമിറ്റ്‌ നീട്ടി നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം ഉദ്ഘാടനം ചെയ്യ്തു. ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടി യു ഏരിയ സെക്രട്ടറി ടി വി തമ്പാൻ സ്വാഗതം പറഞ്ഞു, ഹരിദാസ് എ അധ്യക്ഷത വഹിച്ചു. അബ്ദുൾഗഫുർ, സനിഷ് വി എസ്‌, അജീഷ്, സവിത്ത്, എന്നിവർ സംസാരിച്ചു.

ഒടയംചാൽ പെട്രോൾപമ്പിന് മുന്നിൽ നടന്ന സമരം സിഐടിയു പനത്തടി ഏരിയ സെക്രട്ടറി പി.ദാമോധരൻ ഉത്ഘാടനം ചെയ്തു. മോട്ടോർ ട്രാൻസ്പോർട്ട് സംസ്ഥാന കൗൺസിൽ അംഗം മനോജ് സംസാരിച്ചു. ഒടയംചാലിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു

No comments