Breaking News

വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ കടയടപ്പ് സമരം നടത്തി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി


വെള്ളരിക്കുണ്ട്: കടകൾ അടപ്പിച്ചു കൊണ്ട് അശാസ്ത്രിമായി  നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവൻ കടകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധ സമരം നടത്തി


എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുക,വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, പോലീസിൻ്റേയും സെക്ട്രൽ മജിസ്ട്രേറ്റിൻ്റയും പീഠനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.


ഓരോ യൂണിറ്റിലെയും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് മെമ്പർമാർ സമരത്തിൽ പങ്കെടുത്തു


 രാവിലെ 11 മണി മുതൽ 12 മണി വരെ  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്ലക്കാർഡുകൾ കയ്യിലേന്തി  സമരം നടത്തി.

വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വത്തിൽ ടൗണിൽ നടത്തിയ സമരം പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ, റിങ്കു മാത്യു, എൻ.ജെ ലോറൻസ്, സന്തോഷ് ഹൈടെക് തുടങ്ങിയവർ സംസാരിച്ചു

No comments