പ്രിയ സുഹൃത്തിൻ്റെ ഓർമ്മ ദിനത്തിൽ ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ നാടിന് കൈത്താങ്ങായി അമ്പലത്തറയിലെ 'കുടിയന്മാർ' വാട്സ്ആപ്പ് കൂട്ടായ്മ
കാഞ്ഞങ്ങാട്: അമ്പലത്തറ ആനക്കല്ല് പ്രദേശത്തെ അൽപസ്വൽപം മദ്യപിക്കുന്നവർ ചേർന്ന് രൂപം കൊടുത്ത വാട്സ്ആപ് ഗ്രൂപ്പാണ് 'കുടിയന്മാർ'.
പേര് കുടിയന്മാർ എന്നാണെങ്കിലും നാടിൻെറ ഇല്ലായ്മയും വല്ലായ്മയും തിരിച്ചറിയുന്നവരാണ് ഗ്രൂപ്പിലെ ഓരോ അംഗങ്ങളും. അതുകൊണ്ടുതന്നെയാണ് ഈ മഹാമാരിക്കാലത്തെ പ്രതിസന്ധി ഘട്ടത്തിലും നാടിനൊപ്പം താങ്ങായും തണലായും 'കുടിയന്മാർ' നിലകൊള്ളുന്നത്. ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നാടിന് കൈത്താങ്ങി മാറാൻ ഈ ചെറുപ്പക്കാർക്ക് കഴിയുന്നുണ്ടെന്ന തിരിച്ചറിവാണ് കളിയാക്കിവരിൽ നിന്നു തന്നെ കയ്യടി നേടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞത്.
പ്രിയ സ്നേഹിതനും നാട്ടുകാരനുമായ സനു എന്ന സുഹൃത്തിൻ്റെ ഓർമ്മ ദിനത്തോടനുബന്ധിച്ചാണ് വ്യാഴാഴ്ച്ച ഇവർ ഭക്ഷ്യകിറ്റ് വിതരണം നടത്തിയത്.
ചുണ്ണംകുളം, ആനക്കല്ല്, മലയാക്കോൾ
പ്രദേശത്തെ ഓരോ കുടുംബങ്ങളിലേക്കും ഇവർ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് എത്തിച്ച് നൽകി. സി.പി.ഐ.എം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ് കെ.പി മധുവിന് കിറ്റ് കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഇതിനുമുമ്പും ഇതുപോലുളള ചെറിയ സഹായങ്ങൾ ഈ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ഇനിയും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മാർത്ഥമായ സൽപ്രവർത്തനവുമായി നാടിനൊപ്പം എന്നും കൂടെയുണ്ടാവുമെന്നാണ് ഗ്രൂപ്പ് അംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത്.
No comments