പുന്നകുന്ന് കണ്ണൻ കുന്നിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.
വെള്ളരിക്കുണ്ട് : 11 കെ. വി. ലൈനിൽ തട്ടി നിന്ന മരക്കൊമ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.
പുന്നക്കുന്ന് കണ്ണൻ കുന്നിലെ ചിറക്കരോട്ട് തങ്കപ്പൻആണ്( 67) മരിച്ചത്.
വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ ആണ് അപകടം.
വൈദ്യുതി ലൈനോട് ചേർന്ന് കിടക്കുന്ന
വീടിനു മുന്നിലെ പ്ലാവ് മരത്തിന്റെ ഇലയോട് കൂടിയ കൊമ്പ് മഴയത്ത് ലൈനിനു മുകളിലേക്ക് ചാഞ്ഞിരുന്നു. മഴ മാറിയ ശേഷം മരകൊമ്പ് തോട്ടി ഉപയോഗിച്ച് തങ്കപ്പൻ മാറ്റാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടം.
ലൈനിൽ മുട്ടാതെ മരകൊമ്പ് മാറ്റാൻ ശ്രമിക്കവെ കാൽവഴുതി തങ്കപ്പൻ അടുത്തുള്ള കവുങ്ങിൻ കുഴിയിൽ വീഴുകയും ഈ സമയം തോട്ടിയും മര കൊമ്പും ലൈനിൽ കുടുങ്ങുകയും ഷോക്കേൽ ക്കുകയും ആയിരുന്നു.
അപകടം കണ്ട അയൽവാസികൾ ഓടിയെത്തി തങ്കപ്പനെആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൻ കുന്നിലെ അറിയപ്പെടുന്ന കർഷകൻ കൂടിയാണ് തങ്കപ്പൻ.
ഭാര്യ: ഇന്ദിര
മക്കൾ: അനിൽ ,അനിത
മരുമക്കൾ : ഷിബു. കേരള കൗമുദി(കണ്ണൂർ ) ശ്രീലജ.
സഹോദരങ്ങൾ :രാജൻ. ശശി,വത്സല,മീനാക്ഷി, പരേതയായ അമ്മു.
No comments