Breaking News

ഇൻ്റർനെറ്റ് മേഖലയിലെ നൂതന അറിവുകളും ആശയങ്ങളും മുഴുവൻ ടെക്നീഷ്യൻമാരിലേക്കും എത്തിച്ച് 'നെറ്റ് ടെക്നീഷ്യൻസ് കേരള' വാട്സ്ആപ്പ് കൂട്ടായ്മ


മലയോരംഫ്ലാഷ് ന്യൂസ് ഡെസ്ക്ക്: ഇൻ്റർനെറ്റ് മേഖലയിലെ അറിവുകൾ പങ്കുവെക്കുവാനും ഈ മേഖലയിലെ പുതിയ മാറ്റങ്ങളും പ്രയോഗങ്ങളും ടെക്നീഷ്യൻമാരിലേക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാനത്തെ ഇൻ്റർനെറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യന്മാരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ് ആപ് കൂട്ടായ്മയാണ് നെറ്റ് ടെക്നീഷ്യൻസ് കേരള. 

കേരളത്തിലെ മുഴുവൻ ഐ എസ് പി കേബിൾ ടിവി ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഓൺലൈൻ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. ഇൻ്റർനെറ്റ് മേഖലയുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും ക്ലാസിലൂടെ മറുപടി ലഭിക്കും. 

ഒരു ചെറിയ വാട്ട്‌ആപ്പ് ഗ്രൂപ്പ്‌ ആയി തുടങ്ങി ഇപ്പോൾ 5 ഗ്രൂപ്പിൽ എത്തി നിൽക്കുന്നു. കേബിൾ ഇന്റർനെറ്റ്‌ ഓപ്പറേറ്റർമാരായ വിനോദ് തമ്മനം, അരുൺ എക്സ്പ്രസ്സ്‌ വിഷൻ തിരുവല്ല, കൊടുങ്ങല്ലൂരിലുള്ള ജെയിൻ, സനീഷ്, ടെക്കിന്ക്കൽ വിഭാഗത്തിൽ പരിചയമുള്ള ബിനു ടി ജോർജ് എന്നിവരുടെ കൂട്ടായ ആശയം ആണ് ഈ ടെക്കിന്ക്കൽ ക്ലാസിനു പിന്നിൽ. പങ്കെടുത്ത എല്ലാവർക്കും ഒരു സർട്ടിഫിക്കറ്റ് കൊടുക്കാൻ ഉള്ള ശ്രമവും ഇവർ നടത്തുന്നു.


അടിസ്ഥാന അറിവുകളും പരിചയസമ്പന്നതയും കൊണ്ട് മാത്രം ഈ മേഖലയിൽ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാർക്ക് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സൂം മീറ്റിംഗ് വഴി ഈ രംഗത്തെ വിദഗ്ദർ  നടത്തുന്ന തിയറി ക്ലാസുകളിലൂടെ തങ്ങളുടെ അറിവുകൾ മെച്ചപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് ടെക്നീഷ്യൻമാർ സാക്ഷ്യപ്പെടുത്തുന്നു. നെറ്റ് ടെക്നീഷ്യൻസ് കേരളാ വാട്സ്ആപ്പ് ഗ്രൂപ്പുവഴിയും അംഗങ്ങൾക്ക് സംശയ നിവാരണം വരുത്തുവാൻ സൗകര്യമുണ്ട്. ഇൻ്റർനെറ്റ് സാങ്കേതിക വിദ്യകൾ അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ പുതിയ അറിവും ആശയങ്ങളും സാധാരണക്കാരായ ടെക്നീഷ്യൻമാരിലേക്ക് എത്തിക്കാൻ ഇത്തരമൊരു  ഗ്രൂപ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

No comments