Breaking News

കെ.സുരേന്ദ്രനെ വേട്ടയാടുന്ന ഇടതു സർക്കാർ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു



വെള്ളരിക്കുണ്ട്: ബി.ജെ.പി.ക്കും, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെ ഇടതു സർക്കാർ നടത്തുന്ന കള്ള പ്രചരണത്തിനും, പോലീസിനെ ഉപയോഗിച്ചുള്ള വേട്ടക്കുമെതിരെ ബി.ജെ.പി. സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമര പരിപാടിയുടെ ഭാഗമായി വെള്ളരിക്കുണ്ടിൽ നടന്ന നിൽപ് സമരം കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.കുഞ്ഞിരാമൻ അധ്യക്ഷനായി.എം.കെ.പ്രസാദ്, രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.മോഹൻദാസ് സ്വാഗതവും, വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments