Breaking News

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കോടോംബേളൂർ കൃഷിഭവനിൽ ഓണത്തിനൊരു മുറം പച്ചക്കറി പരിപാടി നടന്നു


കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കോടോംബേളൂർ കൃഷിഭവനിൽ ഓണത്തിനൊരു മുറം പച്ചക്കറി പരിപാടി നടന്നു.പരിപാടിയിൽ ഗ്രോബാഗ് വിതരണോദ്ഘാടനo ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവ്വഹിച്ചു. കൃഷി ഓഫീസർ  കുമാരി ഹരിത.കെ.വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുമ ഡി.എൽ പദ്ധതി വിശദീകരണം നടത്തി. ഭൂപേഷ് വൈസ്റ്റ്പ്രസിഡൻ്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് , കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോധരൻ, രജനി ക്യഷ്ണൻ (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചേർപേഴ്സൺ പരപ്പ ബ്ലോക്ക് പഞ്ചായത്ത്),  ഷൈലജ (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ കോടോംബേളൂർ), ജയശ്രീ എൻ.എസ് (കോടോംബേളൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചേയർപേഴസൺ) തുടങ്ങിയവർ സംബന്ധിച്ചു

No comments