ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാവുന്നതോടൊപ്പം ബ്ലഡ്ബാങ്കുകളിൽ ഡോണർമാരുടെ തിരക്കും വർദ്ധിക്കുന്നു
കാഞ്ഞങ്ങാട്: ഏറ്റവും കൂടുതൽ രക്തം ആവശ്യമായി വരുന്നത് ഡെങ്കിപ്പനി വ്യാപകമാവുമ്പോഴാണ്. പനി ബാധിക്കുമ്പോൾ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം പെട്ടെന്നു കുറയുകയാണ് ചെയ്യുന്നത്. ഈ സമയത്ത് രോഗികൾക്ക് രക്തം(Platelets) ഘടകം ആവശ്യമായി വരുന്നു. ഒരു രോഗിക്ക് തന്നെ 10 യൂണിറ്റോളം വേണ്ടിവരുന്നു. ദിവസവും 100 ലേറെ യൂണിറ്റ് രക്തം ജില്ലയിൽ തന്നെ ആവശ്യമായി വരുന്നുണ്ട്.ഇതിൽ നെഗറ്റീവ് ബ്ലെഡ് ഗ്രൂപ്പ് വേണ്ടെതെങ്കിൽ കിട്ടാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്.
അതു കൊണ്ട് 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ആൾക്കാർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് അടുത്തുള്ള അംഗീകൃത രക്ത ബാങ്കുകളിൽ പോയി രക്തദാനം നടത്തണമെന്നും നിർദ്ദേശമുണ്ട്. വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ 14 ദിവസം കഴിഞ്ഞ് രക്തദാനം നടത്താവുന്നതാണ്.
No comments