Breaking News

കലാലയ ജീവിതത്തിനെ പുസ്തകങ്ങളിലൂടെ ഓർമ്മപ്പെടുത്തി രാജപുരം സെന്റ്.പയസ് കോളേജ് എന്‍.സി.സി വിദ്യാര്‍ഥികള്‍.. വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


രാജപുരം: പടിയിറക്കത്തിന് മുമ്പ് നാട്ടുകാര്‍ക്ക് അക്ഷരവെളിച്ചമേകാന്‍ പുതിയ പദ്ധതിയുമായി സെന്റ് പയസ് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികള്‍. കോളേജ് ജീവിതം ഓര്‍മ്മപ്പെടുത്താന്‍ പഠിച്ച നാട്ടില്‍ ഉള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജിലെ ഒരു പറ്റം എന്‍സിസി വിദ്യാര്‍ഥികളുടെ മനസ്സിലെ പുതിയ  ആശയം. കഴിഞ്ഞ ലോക് ഡൗണ്‍ക്കാലത്ത് ഈ ആശയങ്ങള്‍ അധ്യാപകര്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചതോടെ നാട്ടുകാരില്‍ വായനശീലം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ലക്ഷ്യത്തോടെ  കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കോളേജിലെ വിദ്യാര്‍ഥികളും, ഒപ്പം പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ഥികള്‍ ഒരു പുസ്തകം വാങ്ങി അവരുടെ പേര് വിവരങ്ങള്‍ എഴുതി അധ്യാപകരെ ഏല്‍പ്പിച്ചു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങള്‍ എല്ലാം സ്വരൂപിച്ച് നാട്ടുകാര്‍ക്ക് ഇടയില്‍ വിതരണം ചെയ്യാന്‍ കോളേജിന് സമീപത്തുള്ള വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ ഏല്‍പ്പിച്ചാണ് എന്‍സിസി യൂണിറ്റ് പുതിയ മാതൃക കാണിച്ചത്. ഒരു വര്‍ഷം മാത്രമല്ല എല്ലാവര്‍ഷവും ഈ പദ്ധതി തുടരാനാണ് കോളേജ് അധികൃതരുടെ തീരുമാനം. പുതിയ പുസ്തകങ്ങള്‍  കോളേജിന് സമീപത്തെ നാട്ടുകാര്‍ക്ക് ഇടയിലേക്ക് വായനക്കായി എത്തുമ്പോള്‍ പഴയകാല വിദ്യാര്‍ഥികളെ ഓര്‍മ്മപ്പെടുത്തുക എന്ന ലക്ഷ്യവും ഈ പുസ്തക വിതരണ പദ്ധതിക്ക് പിന്നിലുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പുസ്തകങ്ങളുടെ വിതരണോത്ഘാടനം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ വെച്ച് കോളേജ് പ്രിന്‍സിപ്പാള്‍ ബിജു ജോസഫ് നിര്‍വ്വഹിച്ചു. പി കെ മുഹമ്മദ് അധ്യക്ഷനായി. ലഫ്റ്റനന്റ് ഡോ തോമസ് സ്‌കറിയാ, ജോബ് മര്‍ക്കോസ്, അലന്‍ ബാബു, പ്രവീണ്‍ രാഘവന്‍, യഥു കൃഷ്ണന്‍ എന്നി സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, ഇ കെ സതീഷ് നന്ദിയും പറഞ്ഞു.

No comments