Breaking News

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.75 14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ


കാസർകോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 9 എണ്ണം കാറ്റഗറി ബിയിലും മീഞ്ച, വോർക്കാടി ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 5163 പേർ പോസിറ്റീവായി.

ഓരോ കാറ്റഗറിയിലും ഒരാഴ്ചത്തെ ടെസ്റ്റ്, പോസിറ്റീവ് കേസ്, ഒരാഴ്ചത്തെ ശരാശരി ടിപിആർ എന്ന ക്രമത്തിൽ ചുവടെ.

 

കാറ്റഗറി എ (5 ശതമാനത്തിൽ താഴെ)

വോർക്കാടി (414 ടെസ്റ്റ്, 11 പോസിറ്റീവ്, ടിപിആർ 2.66), മീഞ്ച (281 ടെസ്റ്റ്, 12 പോസിറ്റീവ്, ടിപിആർ 4.27)


കാറ്റഗറി ബി (5 മുതൽ 10 ശതമാനം വരെ)

ബെള്ളൂർ (218 ടെസ്റ്റ്, 11 പോസിറ്റീവ്, ടിപിആർ 5.05), ഈസ്റ്റ് എളേരി (920 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആർ 6.20), വലിയപറമ്പ (929 ടെസ്റ്റ്, 60 പോസിറ്റീവ്, ടിപിആർ 6.46), കള്ളാർ (866 ടെസ്റ്റ്, 61 പോസിറ്റീവ്, ടിപിആർ 7.04), കാസർകോട് (1531 ടെസ്റ്റ്, 113 പോസിറ്റീവ്, ടിപിആർ 7.38), ഉദുമ (1669 ടെസ്റ്റ്, 136 പോസിറ്റീവ്, ടിപിആർ 8.15), കുംബഡാജെ (201 ടെസ്റ്റ്, 17 പോസിറ്റീവ്, ടിപിആർ 8.46), ബളാൽ (1338 ടെസ്റ്റ്, 127 പോസിറ്റീവ്, ടിപിആർ 9.49), എൻമകജെ (246 ടെസ്റ്റ്, 24 പോസിറ്റീവ്, ടിപിആർ 9.76).


കാറ്റഗറി സി (10 മുതൽ 15 ശതമാനം വരെ)

മധൂർ (889 ടെസ്റ്റ്, 91 പോസിറ്റീവ്, ടിപിആർ 10.24), ചെമ്മനാട് (2354 ടെസ്റ്റ്, 252 പോസിറ്റീവ്, ടിപിആർ 10.71), പനത്തടി (1093 ടെസ്റ്റ്, 123 പോസിറ്റീവ്, ടിപിആർ 11.25), പടന്ന (595 ടെസ്റ്റ്, 67 പോസിറ്റീവ്, ടിപിആർ 11.26), പൈവളിഗെ (337 ടെസ്റ്റ്, 38 പോസിറ്റീവ്, ടിപിആർ 11.28), ബദിയഡുക്ക (502 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആർ 11.35), കുമ്പള (676 ടെസ്റ്റ്, 77 പോസിറ്റീവ്, ടിപിആർ 11.39), മഞ്ചേശ്വരം (293 ടെസ്റ്റ്, 36 പോസിറ്റീവ്, ടിപിആർ 12.29), പള്ളിക്കര (1450 ടെസ്റ്റ്, 180 പോസിറ്റീവ്, ടിപിആർ 12.41), കാഞ്ഞങ്ങാട് (2128 ടെസ്റ്റ്, 269 പോസിറ്റീവ്, ടിപിആർ 12.64), മൊഗ്രാൽപുത്തൂർ (475 ടെസ്റ്റ്, 62 പോസിറ്റീവ്, ടിപിആർ 13.05), വെസ്റ്റ് എളേരി (807 ടെസ്റ്റ്, 108 പോസിറ്റീവ്, ടിപിആർ 13.38), പുത്തിഗെ (239 ടെസ്റ്റ്, 32 പോസിറ്റീവ്, ടിപിആർ 13.39), കിനാനൂർ-കരിന്തളം (1496 ടെസ്റ്റ്, 212 പോസിറ്റീവ്, ടിപിആർ 14.17), പുല്ലൂർ-പെരിയ (1528 ടെസ്റ്റ്, 224 പോസിറ്റീവ്, ടിപിആർ 14.66), ചെങ്കള (1172 ടെസ്റ്റ്, 175 പോസിറ്റീവ്, ടിപിആർ 14.93)


കാറ്റഗറി ഡി (15 ശതമാനത്തിന് മുകളിൽ)

കോടോം-ബേളൂർ (1494 ടെസ്റ്റ്, 226 പോസിറ്റീവ്, ടിപിആർ 15.13), കുറ്റിക്കോൽ (1225 ടെസ്റ്റ്, 192 പോസിറ്റീവ്, ടിപിആർ 15.67), പിലിക്കോട് (945 ടെസ്റ്റ്, 149 പോസിറ്റീവ്, ടിപിആർ 15.77), മംഗൽപാടി (872 ടെസ്റ്റ്, 141 പോസിറ്റീവ്, ടിപിആർ 16.17), ദേലംപാടി (602 ടെസ്റ്റ്, 98 പോസിറ്റീവ്, ടിപിആർ 16.28), ബേഡഡുക്ക (1306 ടെസ്റ്റ്, 227 പോസിറ്റീവ്, ടിപിആർ 17.38), തൃക്കരിപ്പൂർ (675 ടെസ്റ്റ്, 126 പോസിറ്റീവ്, ടിപിആർ 18.67), കാറഡുക്ക (239 ടെസ്റ്റ്, 45 പോസിറ്റീവ്, ടിപിആർ 18.83), നീലേശ്വരം (1198 ടെസ്റ്റ്, 260 പോസിറ്റീവ്, ടിപിആർ 21.70), ചെറുവത്തൂർ (1114 ടെസ്റ്റ്, 242 പോസിറ്റീവ്, ടിപിആർ 21.72), അജാനൂർ (1272 ടെസ്റ്റ്, 277 പോസിറ്റീവ്, ടിപിആർ 21.78), മുളിയാർ (555 ടെസ്റ്റ്, 152 പോസിറ്റീവ്, ടിപിആർ 27.39), കയ്യൂർ-ചീമേനി (916 ടെസ്റ്റ്, 253 പോസിറ്റീവ്, ടിപിആർ 27.62), മടിക്കൈ (481 ടെസ്റ്റ്, 143 പോസിറ്റീവ്, ടിപിആർ 29.73).

No comments