Breaking News

നീലേശ്വരത്തെ വ്യാപാരികളോട് കാണിക്കുന്ന ഇരട്ടതാപ്പ് അവസാനിപ്പിക്കുക ; യുവമോർച്ച


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു വിഭാഗം വ്യാപാരികളുടെ കടകൾ തുറക്കാൻ അനുവദിക്കാതിരിക്കുകയും അതേ സമയം അത്തരം വ്യാപാരികൾ വിൽക്കുന്നതടക്കമുള്ള സാധനം ഉള്ള സൂപ്പർ മാർക്കറ്റ് യാതൊരു തടസമില്ലാതെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കുന്നത് തീർത്തും പക്ഷപാതപരമാണ് ഇത്തരം പരിഷ്കാരങ്ങൾ മൂലം ഒരു വിഭാഗം വ്യാപാരികൾ ജീവിക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ശ്രഷ്ടിക്കപ്പെടാം അതുകൊണ്ട് എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും നിശ്ചിത സമയം ക്ലിപ്പ്തപെടുത്തി തുറക്കുവാൻ അനുവദിക്കണം. പല കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സൂപ്പർമാർക്കറ്റിനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത് ഇത് മൂലം സൂപ്പർ മാർക്കറ്റിൽ വലിയ ജനതിരക്ക് അനുഭവപെടുകയും അത് രോഗവ്യാപനത്തിന് ഇടവരുത്തുമെന്നത് അറിഞ്ഞിട്ടും ഇത്തരം മുതലാളിമാരെ സംരക്ഷിക്കാനാണ് നീലേശ്വരം നഗരസഭയുടെ തുഗ്ലക് പരിഷ്കാരം നടപ്പിലാക്കുന്നത് .കച്ചവടം കൊണ്ട് നിത്യജീവിതം പുലർത്തേണ്ട സാധരണ കച്ചവടക്കാരുടെ പ്രയാസം മനസ്സിലാക്കി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് ആവിശപ്പെട്ടു

No comments