Breaking News

ചങ്ങനാശ്ശേരിയിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം




കോട്ടയം | ചങ്ങനാശ്ശേരി ബൈപ്പാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വഴിയാത്രക്കാരന് പരുക്കേറ്റു.

പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. പുതുപ്പള്ളി സ്വദേശിയായ ശരത് അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുകയായിരുന്നു. എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ബൈപ്പാസില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മത്സരയോട്ടം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.


No comments