Breaking News

സുരേഷ് ഗോപി എം.പി.യുടെ ഫണ്ട് വിനിയോഗിച്ച് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച ഹൈടെക് ശുചിമുറികൾ യാത്രക്കാർക്കായി തുറന്നു കിട്ടാൻ ബി ജെ പി സായാഹ്ന ധർണ്ണ


നീലേശ്വരം: സുരേഷ് ഗോപി എം.പി.യുടെ ഫണ്ട് വിനിയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച ഹൈടെക് ശുചി മുറികൾ യാത്രക്കാർക്കായി തുറന്നു കിട്ടുന്നതിന് ബി ജെ പി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി.പ്രസിഡണ്ട്  പി.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി എ.വേലായുധൻ ധർണ്ണ ഉദ്ത്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ടി.രാധാകൃഷ്ണൻ, മുൻസിപ്പൽ ജനറൽ സെക്രട്ടറി പി.മോഹനൻ, സെക്രട്ടറി വി.കൃഷ്ണകുമാർ, യുവമോർച്ച ജില്ല  സെക്രട്ടറി സാഗർ ചാത്തമത്ത്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.രാജീവൻ എന്നിവർ പ്രസംഗിച്ചു. ശുചി മുറികൾ തുറന്നുകൊടുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് ഇവ ഉപയോഗയോഗ്യമാക്കാൻ നടപടികൾ ആവശ്യപ്പെട്ടു കൊണ്ട് റെയിൽവേ ഉത്യോഗസ്ഥർക്ക് ഉദ്ഘാടകൻ നിവേദനങ്ങൾ കൈമാറി.

No comments