Breaking News

VHSE പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ചരിത്രം സൃഷ്ടിച്ച് കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂളിലെ മുഹമ്മദ് ഫൈസാൻ സംസ്ഥാനത്ത് ആകെ രണ്ട് വിദ്യാർത്ഥികളാണ് VHSEയിൽ മുഴുവൻ മാർക്കും നേടുന്നത്


കാഞ്ഞങ്ങാട്: വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും  നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജി വി എച്ച് എസ് എസ്  കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ മുഹമ്മദ്‌ ഫൈസാൻ ടി.കെ എന്ന മിടുക്കൻ. കാസറഗോഡ് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ്  വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഒരു കുട്ടി മുഴുവൻ മാർക്കും നേടുന്നത്. 

സംസ്ഥാന തലത്തിൽ VHSE പരീക്ഷയിൽ ആകെ രണ്ട് പേർക്കാണ് മുഴുവൻ മാർക്ക് വിജയം, അതിൽ ഒന്ന് മുഹമ്മദ് ഫൈസാനാണ്.

മൃഗ പരിപാലനത്തിലും കൃഷിയിലുമുള്ള താല്പര്യം മൂലം വളരെ ദൂരെയുള്ള കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൽ എസ് എം കോഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു പത്താം ക്ലാസ്സിൽ ഫുൾ A പ്ലസ് നേടിയ ഈ വിദ്യാർത്ഥി. പഠനത്തോടൊപ്പം കൃഷിയിലും തല്പരനായ ഈ വിദ്യാർത്ഥി സംസ്ഥാന ശാസ്ത്രമേളയിൽ ബഡിങ് & ഗ്രാഫ്റ്റിംഗ് വിഭാഗത്തിൽ A ഗ്രേഡ്  കരസ്ഥമാക്കിയിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തിയ പാസ്സ്‌വേർഡ്‌ ക്യാമ്പിലെ മികച്ച പ്രകടനം കണക്കിലെടുത്ത് രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ചരിത്ര വിജയത്തിൽ  പരീക്ഷ സെക്രെട്ടറി, ഡയറക്ടർ, പി ടി എ അഭിനന്ദനങ്ങൾ അറിയിച്ചു.

No comments