വെള്ളരിക്കുണ്ട് കാറളത്ത് 24 പേർക്ക് കോവിഡ് കാറളം കല്ല് വീട് കോളനി താൽക്കാലികമായി അടച്ചിട്ടു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കാറളം കല്ല് വീട് കോളനിയിലെ 24 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിതീരകരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ആർ. ടി. പി. സി. ആർ. ആന്റിജൻ പരിശോധനയിലാണ് 8 കുടുംബങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഉള്ളവരിൽ രോഗം കണ്ടെത്തിയത്.
52 ഓളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന കാറളം പട്ടിക വർഗ്ഗ കോളനിയിലെ 35 പേരെയാണ് വാർഡ് മെമ്പറും ജാഗ്രത സമിതി അംഗങ്ങളും കോവിഡ് പരിശോധന്ക്ക് വിധേയരാക്കിയത്.
24 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കോളനി താൽകാലികമായി അടച്ചിട്ടു. ഇവിടെ നിന്നും പുറത്തേക്കും പുറത്തു നിന്നു ഇവിടേക്കും ഉള്ള ആളുകളുടെ സഞ്ചാരം നിരോധിച്ചു.
രോഗം ബാധിച്ച മുഴുവൻ കുടുംബങ്ങൾക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടെ ഉള്ളവ എത്തിച്ചതായും ആവശ്യമായ മരുന്നുകളും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് പറഞ്ഞു.
വാർഡ് മെമ്പർ വിനു കെ. ആർ. മാഷ് ടീം അംഗങ്ങൾ ആയ അലോഷ്യസ് ജോർജ്,ടിജി ജെയ്‌സൺ, ജാഗ്രത സമതി അംഗം ടിജോ തോമസ്, പ്രമോട്ടർ ശാരദ, പോലീസ് ഉദ്യോഗസ്ഥർ, പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസർ, തുടങ്ങിയവർ കോളനിയിൽ എത്തി ജാഗ്രത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

No comments