Breaking News

ഫോട്ടോ സ്റ്റുഡിയോ തുറക്കാം; സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗൺ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. വിത്ത്, വളക്കടകൾ അവശ്യ സർവീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗം (പ്രൈസ് സെക്ഷൻ) അവശ്യസർവീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് അനുമതി. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗൺ തുടരുമെന്നും ഉത്തരവിൽ പറയുന്നു.

ഇതിനിടെ, സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.

No comments