Breaking News

പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായി വാക്‌സീനെത്തി; കുത്തിവെപ്പ് ഇന്ന് പുനരാരംഭിക്കും




തിരുവനന്തപുരം | മൂന്ന് ദിവസം നീണ്ട വാക്സീന്‍ പ്രതിസന്ധിക്ക് താത്ക്കാലിക ശമനം. ഇന്നലെ 9,72,590 ഡോസ് വാക്‌സീന്‍ എത്തിയതോടെ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനരാരംഭിക്കും. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. നാലുദിവസത്തേക്ക് മാത്രമേ ഇത്രയും ഡോസ് തികയൂ എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായാണ് വാക്‌സീന്‍ എത്തിയത്. ഇന്നലെ തന്നെ വാക്‌സീന്‍ ഇതര ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും.

വാക്സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ഡി ജി പി. അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ആകെ 1,90,02,710 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസും 57,16,248 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.




No comments