Breaking News

ചെറുപുഴയും പയ്യന്നൂരും ഡി കാറ്റഗറിയിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ഡൗൺ


ചെറുപുഴ : കോവിഡ് ഡി കാറ്റഗറി'യിൽ ഉൾപ്പെട്ട ചെറുപുഴ, കാങ്കോല്‍ - ആലപ്പടമ്പ്, നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലും ഇന്ന് മുതൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും. 

പാൽ, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രം. പാഴ്സൽ ഉൾപ്പെടെയുള്ളവ അനുവദിക്കില്ല.


അനാവശ്യ യാത്രകൾ കർശനമായും നിയന്ത്രിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം. പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചശേഷം മാത്രം നിർമാണ പ്രവർത്തനങ്ങൾ നടത്താം.ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനാനുമതിയുണ്ടാകില്ല.


അടിയന്തരവും അവശ്യ സേവനവിഭാഗത്തിൽപ്പെടുന്നതുമായ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയിലെ ജീവനക്കാർക്ക് സ്ഥാപനങ്ങളിലെ തിരിച്ചറിയൽരേഖ ഉപയോഗിച്ച് യാത്രചെയ്യാം. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.


കൺടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലൊഴികെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂർ ബുക്ക് ചെയ്ത ഇടപാടുകാരെ ഒരു സമയം അഞ്ച് ആളുകൾ എന്ന നിലയിൽ പ്രവേശിപ്പിച്ചും ബാങ്കിന്റെ പരിസരത്ത് തിരക്ക് ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണം ഏർപ്പെടുത്തി സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയ്ക്ക് പ്രവർത്തിക്കാം. ചികിത്സയ്ക്കായി പോകുന്നവർക്കും രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും വാക്‌സിനേഷൻ ആവശ്യത്തിന് യാത്രചെയ്യേണ്ടവർക്കും യാത്രാനുമതി ഉണ്ടായിരിക്കും. ആവശ്യമായ രേഖകൾ കൈയിൽ സൂക്ഷിക്കണം.


ക്വാറന്റീൻ ലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. വാർഡുകളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് അനൗൺസ്‌മെന്റ് ഏർപ്പെടുത്തും.

No comments