Breaking News

രാജൻ ഇടക്കാനം ചികിത്സാ സഹായ ഫണ്ടിലേക്ക് ബിരിയാണിഫെസ്റ്റ് നടത്തി മാലോത്തെ ഡി.വൈ.എഫ്.ഐ സി.പി.ഐ.എം കൂട്ടായ്മ


മാലോം: ഇരു കിഡ്നികളും പ്രവർത്തന രഹിതമായി കഴിഞ്ഞ ഒന്നര വർഷക്കാലമായി ചികിത്സ തേടുകയാണ് എടക്കാനത്തെ രാജൻ (46) എന്ന യുവാവ് ഭാര്യയും വിദ്യാർത്ഥികളായ 2 മക്കളുമടങ്ങിയ കുടുംബത്തിൻ്റെ ഏക അത്താണിയാണ് ഈ യുവാവ്. നിത്യേന ആയിരത്തോളം രൂപ മരുന്നിന് തന്നെ ആവശ്യമായി വരുന്ന സാഹചര്യത്തിൽ നിത്യ ചെലവിന് കുടി ബുദ്ധിമുട്ടുകയാണ് ഇ കുടുംബം.

ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ രാജൻ്റ കുടുബത്തിന് ഒരു കൈതാങ്ങ് ആവുകയാണ് സി.പി.ഐ.എം മാലോം വാട്സ്ആപ് കൂട്ടായ്മയും, ഡിവൈഎഫ്ഐ മാലോം മേഖല കമ്മറ്റിയും. ചികിത്സാ ധനശേഖരണത്തിനായി ഇവർ ബഹുജന സഹകരണത്തോടെ ബിരിയാണി ഫെസ്റ്റ് നടത്തി. 100 രൂപ നൽകി  ബിരിയാണി വാങ്ങി പ്രദേശത്തെ മൂവായിരത്തിലധികം ആളുകൾ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി. 

സി.പി.ഐ.എം ലോക്കൽ കമ്മറ്റിയംഗം കെ.ദിനേശൻ കർഷക സംഘം ഏരിയ സെക്രട്ടറി ടി.പി തമ്പാന് ബിരിയാണി കൈമാറിക്കൊണ്ട് ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് സജിൻരാജ്, അനിൽ ദൃശ്യ തുടങ്ങിയവർ സംബന്ധിച്ചു.

No comments