Breaking News

ഉന്നത വിജയികളെ ആദരിച്ച് ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റ്


വെള്ളരിക്കുണ്ട്: ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു. 

എസ് എഫ് ഐ എളേരി ഏരിയ സെക്രട്ടറിയും ഡി വൈ എഫ് ഐ എളേരി ബ്ലോക്ക് കമ്മറ്റിയംഗവുമായ അർജുൻ പ്ലാച്ചിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പാർത്ഥിവ് കൃഷ്ണ, ഷിഫ ഷിറിൻ, അലീന എ.പി, അഞ്ജന കെ.വി, ദേവനന്ദ് മുരളി, ദേവിക മുരളി, ഫാത്തിമത്ത് സഫ്രീന എന്നിവർക്കും പെരിയ ഡോ.അംബേദ്കർ കോളേജ് ഓഫ് എജ്യുക്കേഷനിൽ നിന്നും ഒന്നാം റാങ്കോടെ ബി.എഡ് പൂർത്തിയാക്കിയ എം.ആതിരയ്ക്കും ഉപഹാരം നൽകി അനുമോദിച്ചു. പരപ്പ പി.ടി.എ പ്രസിഡന്റ് ദാമോദരൻ കൊടക്കൽ, ബിനിൽ ജോൺസൺ, അഖിൽ കുമാർ, ഉമേഷ്.കെ, അഭിലാഷ് കെ.വി, സുധീഷ് കെ എന്നിവർ സംബന്ധിച്ചു.

No comments