Breaking News

ചിറ്റാരിക്കാൽ - ഭീമനടി പി.ഡബ്ലു.ഡി റോഡിലെ അപകട സാധ്യത കൂടുതലുള്ള കുഴികളടച്ച് വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സാപ്പ് കൂട്ടായ്മ


ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ - ഭീമനടി പി.ഡബ്ലു.ഡി റോഡിലെ അപകട സാധ്യത കൂടുതലുള്ള കുഴികളടച്ച് വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ. അധികൃതരുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയിട്ടും ഒരു നടപടിയും എടുക്കാത്ത സാഹച്ചര്യത്തിലാണ് വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സപ്പ് കൂട്ടായ്മ സെന്റ് തോമസ് ബിൽഡേഴ്സിന്റെ സഹകരണത്തോടെ അപകട സാധ്യത കൂടുതലുള്ള കുഴികളടയ്ക്കാൻ മുൻപോട്ട് വന്നത്.


അപകട സാധ്യത കൂടിയ കുഴികളിൽ കോൺക്രീറ്റ് നിറച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസ് കുത്തിയതോട്ടിലും  ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെബർ അഡ്വ.ജോസഫ് മുത്തോലിയും ചേർന്ന് ശ്രമദാനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് തോമസ് കുഴുവേലിൽ, ജോർജ് സീയോൻ എഴുത്തുപുരയ്ക്കൽ , റോബിൻ തെങ്ങടയിൽ, സനി പുതുശേരി, അരുൺ ചിലബട്ടശേരി, റോയിസ് തെങ്ങടയിൽ , തോമസ് തുണിയബ്രായിൽ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.

No comments