Breaking News

നന്മയും കരുതലും പകർന്ന് നാടിൻ്റെ കാവലാളുകൾ സോൾജിയേഴ്സ് ഓഫ് KL14 വെൽഫയർ സൊസൈറ്റിയുടെ "സാന്ത്വനത്തിനായി ഒരു കൈത്താങ്ങ്"പദ്ധതി നാടിന് കരുതലാവുന്നു


മാവുങ്കാൽ: സൈനികർ കാവലാളുകൾ മാത്രമല്ല ജനങ്ങളുടെ കണ്ണീരൊപ്പുന്നവർ കൂടി ആണെന്ന് തെളിയിക്കുകയാണ് നമ്മുടെ കാസറഗോഡിന്റെ മണ്ണിൽ ഒരു പറ്റം സൈനികരുടെ കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫയർ സൊസൈറ്റി.


ഈ സൈനിക കൂട്ടായ്മ, ചാരിറ്റിയുടെ ഭാഗമായി നടത്തിവരുന്ന "സാന്ത്വനത്തിനായി ഒരു കൈത്താങ്ങ്" എന്ന പദ്ധതി ഇന്നും തുടരുന്നു .ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർധനരായവർക്ക് ഇവർ കൊടുത്തത് പത്തോളം വീൽചെയറുകളാണ്. കഴിഞ്ഞ ദിവസവും അതിന്റെ ഭാഗമായി വീണ്ടും വീൽ ചെയറുകളും, ചികിത്സാ സഹായങ്ങളും നൽകി. 


ബാലചന്ദ്രൻ  എരുമക്കുളം, തമ്പാൻ നമ്പ്യാർ വെള്ളരിക്കുണ്ട്, എന്നിവർക്കാണ് വീൽചെയർ കൈമാറിയത്.

അതുപോലെ ഏറ്റുകുടുക്കയിലെ കുഞ്ഞികൃഷ്ണൻ, കയ്യൂരിലെ രാജേഷ് എൻ വി എന്നിവർക്ക് ചികിത്സാ സഹായവും നല്കി മാതൃകയായി.

ചടങ്ങുകർക്ക് ഈ സൈനിക കൂട്ടായ്മയുടെ വൈസ്പ്രസിഡന്റ് പിബി ബിനു നേതൃത്വം നൽകി.ട്രഷറർ വത്സരാജ്,ജോ.സെക്രട്ടറി ജിസ്മോൻ, എക്സിക്യൂട്ടീവ് മെമ്പർന്മാരായ ജയൻ, ശ്രീജിത്ത്‌, ബാലേഷ്, സംഘടനയുടെ അംഗങ്ങളായ രഞ്ജിത്ത്, രാഹുൽ, പാർത്ഥസാരഥി  എന്നിവരും ചടങ്ങിൽ  പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പരിപാടികൾ ഒന്നും ഇല്ലാതെ വീടുകളിൽ എത്തിയാണ് ഇവർ സഹായങ്ങൾ കൈമാറിയത്.


പ്രവർത്തന രംഗത്ത് സാധാരണക്കാർക്കായി ഒരുപാട് പ്രവർത്തനങ്ങൾ ഈ സൈനിക കൂട്ടായ്മ ചെയ്തു വരുന്നു. ഏകദേശം അറുനൂറോളം അംഗങ്ങളുള്ള ഈ കൂട്ടായ്മയിലെ സൈനികരുടെ ഉത്സാഹത്തോടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നാടിന് അഭിമാനകരമാണ്. സൈനികർ രാജ്യത്തിന്റ കാവലാൾ മാത്രമല്ല, നാടിന്റെ നന്മയും കരുതലും കൂടി ഏറ്റെടുക്കുന്നവരാണ് എന്ന സന്ദേശം പകരുകയാണ് ഈ കൂട്ടായ്മ.  ഇവർക്കായി നാടിൻ്റെ ഒരു ബിഗ് സല്യൂട്ട്.

No comments