Breaking News

കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ(INTUC) മണ്ഡലം കമ്മറ്റി ബളാൽ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി


വെള്ളരിക്കുണ്ട് : കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്കെതിരായി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ. എൻ. ടി. യു. സി. ബളാൽ മണ്ഡലം കമ്മറ്റി ബളാൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക. തൊഴിൽ വേദനം 500 രൂപയായി വർദ്ധിപ്പിക്കുക. ഇ. എസ്. ഐ. അനുകൂല്യങ്ങളും പെൻഷൻ ക്ഷേമ നിധി ആനുകൂല്യങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന ധർണ്ണ ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ് പി. ജി. ദേവ് ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല അധ്യക്ഷത വഹിച്ചു. എം. പി. ജോസഫ്. പി. രാഘവൻ. ഷീബ റോബർട്ട് എന്നിവർ പ്രസംഗിച്ചു.

No comments