Breaking News

കാഞ്ഞങ്ങാട് മത്തായിമുക്ക് കടപ്പുറത്തു നിന്നും പൂഴികടത്താൻ ശ്രമിച്ച ലോറി നാട്ടുകാർ തടഞ്ഞുവച്ചു


കാഞ്ഞങ്ങാട് : അജാനൂർ മത്തായിമുക്ക് കടപ്പുറത്ത് നിന്നും രാത്രി ഒരു മണിയോടെ പൂഴി കടത്താൻ എത്തിയ ലോറി നാട്ടുകാർ തടഞ്ഞുവെച്ചു. വാഹനത്തിലെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. കടപ്പുറത്തു നിന്നും മണൽ  കടത്തുന്നത് പതിവായതിനാൽ നാട്ടുകാർ ഉറക്കമൊഴിച്ച് കാവൽ നിന്നിരുന്നു, ഇതിനിടെയാണ് വാഹനം എത്തി മണൽ നിറക്കാൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ആൾക്കുട്ടം എത്തുമ്പോഴേക്കും ലോറിയിലെ നാലോളം തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രിയോടെ പോലീസ് സംഭവസ്ഥലത്ത് എത്തി. നമ്പർ പ്ലേറ്റിറ്റില്ലാത്ത ഈ വാഹനം സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന്  സാധിച്ചില്ല എന്നാണ് വിവരം ഒരു ഭാഗത്തു നിന്നു തീരം കടലെക്കുകയും മറുഭാഗത്തു നിന്നും മണൽ കൊള്ളക്കാർ മണൽ കവരുന്നതും തീരദേശ ജനതയുടെ ഉറക്കം കെടുത്തുന്നു

No comments