Breaking News

കണ്ണില്ലാത്ത ക്രൂരത; കിനാനൂർകരിന്തളം കോളംകുളത്ത് വീട്ടമ്മയുടെ വളർത്തു താറാവുകളെ വിഷം കൊടുത്ത് കൊന്ന നിലയിൽ


ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വീട്ടമ്മയുടെ വളർത്ത് താറാവുകളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന നിലയിൽ കണ്ടെത്തി. 

കോളംകുളത്തെ എ.ശാലിനിയുടെ ജീവിതമാർഗം കൂടി ആയിരുന്ന വളർത്തു താറാവുകളെയാണ് സമൂഹ്യ വിരുദ്ധർ വിഷം കൊടുത്തു കൊന്നത്.

ഇതിന് മുമ്പും ഈ വീട്ടിലെ കോഴികൾ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.  വെറ്ററിനറി ഡോക്ടറെ ബന്ധപ്പെട്ട് തുടർ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശാലിനിയും കുടുംബവും

No comments