സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം: IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളിലാകും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇത്തരം പ്രദേശങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് 7 വരെ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതിയുള്ളു.
ഇന്നുമുതൽ വാക്സിൻ ലഭിക്കാത്തവർക്ക് കടയിൽ പോകാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. പുതിയ ഇളവനുസരിച്ച് ഒരു പ്രദേശത്ത് 1000 പേരിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആവുമെങ്കിൽ ആ പ്രദേശം കണ്ടെയ്‌ൻമെൻറ് സോൺ ആയി മാറും, ജില്ലകളിൽ 14 ശതമാനത്തിനു മുകളിൽ ടി.പി.ആർ. ഉള്ള പ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോൺ 50 ശതമാനമായി വർധിപ്പിക്കാനും തീരുമാനമുണ്ട്.
മാളുകള്‍ക്കുള്ളിലെ ഇന്നലെ തുറന്നിരുന്നു. എന്നാല്‍ മാളുകളില്‍ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവര്‍ത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ട്. ബീച്ചുകളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കച്ചവടം നടത്താം.ഒരു ഡോസ് വാക്സിൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള RTPCR സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മദ്യം വാങ്ങാൻ പോകാം. ശബരിമല മാസപൂജയുടെ ഭാഗമായി 15000 ഭക്തരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
No comments