Breaking News

അകാലത്തിൽ പൊലിഞ്ഞ പരപ്പ കനകപ്പള്ളിയിലെ വിനോജ് മാത്യുവിന്റെ സംസ്കാരം ബുധനാഴ്ച്ച വൈകിട്ട്


വെള്ളരിക്കുണ്ട് : കൽക്കത്തയിൽ വെച്ച് നിര്യാതനായ യൂത്ത്‌ കോൺഗ്രസ്സ് മുൻ ബളാൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വിനോജ് മാത്യുവിന്റെ ശവ സംസ്കാരചടങ്ങ് ബുധനാഴ്ച നടക്കും.


രാവിലെ 9മണിക്ക് നെടുമ്പാശേരിയിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വൈകിട്ട് അഞ്ചു മണിയോടെ വെള്ളരിക്കുണ്ടിൽ എത്തിക്കും. പൊതു ദർശനത്തിന് ശേഷം അഞ്ചരയോടെ പരപ്പ ടൗൺ, 6 മണിക്ക് കനകപ്പള്ളി എന്നിവിടങ്ങളിലും പൊതു ദർശനത്തിന് വെക്കും.


തുടർന്ന് 7മണിക്ക് വീട്ടിൽ വെച്ച് അന്ത്യശുഷ്രൂഷ ചടങ്ങുകൾക്ക് ശേഷം കനകപ്പള്ളി സെന്റ് മാർട്ടിൻ ഡിപോറസ് ദേവാലയ സെമിത്തേരി യിൽ സംസ്കരിക്കും.

No comments