Breaking News

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൻ്റെ എഞ്ചിനിലും റേഡിയേറ്ററിലും ഉപ്പ് നിറച്ചതായി പരാതി ബസിൻ്റെ സീറ്റുകൾ കുത്തിക്കീറിയും സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടി


കണ്ണൂർ: കണ്ണൂർ ആശുപത്രി- മയ്യിൽ - പഴശി റൂട്ടിലോടുന്ന KL-13 AG 2999 നമ്പർ ഹയാസ് ബസിന്റെ എൻജിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായി പരാതി.

ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സർവീസ് നിർത്തി പഴശ്ശി കിട്ടൻ പീടികയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ബസിന്റെ എൻജിനിലും, റേഡിയറ്ററിലുമാണ് ഉപ്പ് നിറച്ചത്.

ഇന്ന് രാവിലെ 7 മണിക്ക് സർവീസ് പുനരാരംഭിക്കാൻ ബസ് ജീവനക്കാരായ കെ.എം.റയീസ്, കെ.പി.മുഫസിൽ, കെ.വി.റിസ്വാൻ എന്നിവർ എത്തിയപ്പോഴാണ് ബസിന് നേരെയുണ്ടായ അക്രമണ വിവരം അറിയുന്നത്.


സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. കോവിഡ് സാഹചര്യത്തിൽ പൊതുവെ ബസ് വ്യവസായം നഷ്ടത്തിലായിരിക്കുന്ന ഘട്ടത്തിലാണ് ഇരുട്ടടി എന്നോണം സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും. 

ബസ് ഉടമ കെ.കെ.മമ്മദ് മയ്യിൽ പൊലീസിൽ പരാതി നൽകി. ബസിന് നേരെ നടന്ന അക്രമത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

No comments